obitmanu

പീരുമേട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡി. വൈ. എഫ്. ഐ മേഖലാ സെക്രട്ടറി മരണമടഞ്ഞു.
പീരുമേട് ബ്ലോക്ക് കമ്മിറ്റി അംഗവും വാളാർഡി മേഖലാ പ്രസിഡന്റുമായ വണ്ടിപ്പെരിയാർ അമ്പലമേട് പുതിയങ്കം വീട്ടിൽ മനു പി ദാമോദരൻ(29) ആണ് മരണമടഞ്ഞത്. കുമളി ആനവിലാസം റോഡിൽ വെള്ളാരംകുന്നിന് സമീപം ബുധനാഴ്ച്ച പുലർച്ചെ മൂന്നോടെ മനു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. . തേക്കടി ക്ഷേത്രത്തിൽ ഉത്സവ പരിപാടികൾ കണ്ട് കുടുംബാംഗങ്ങളടൊത്ത് മടങ്ങിവരുമ്പോഴാണ് ഓട്ടോറിക്ഷ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് മറിഞ്ഞു. ഇതിനിടെ മനു റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലയിടിച്ച് നിലത്തുവീണ മനുവിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. സംസ്‌കാരം നടത്തി.പിതാവ് : ദാമോദരൻ.മാതാവ്: രാധാമണി.സഹോദരി: മീനാക്ഷി.