നെടുങ്കണ്ടം: മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോനാ പള്ളിയില്‍ തിരുനാള്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ നടക്കും. ഇന്ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ്, ലദീഞ്ഞ്, തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാന. ഏഴിന് രാവിലെ 6.45 ന് വി. കുര്‍ബാന. വൈകുന്നേരം അഞ്ചിന് ആഘോഷമായ വി. കുര്‍ബാന - ഫാ. ബെന്നിച്ചന്‍ തട്ടാംപറമ്പില്‍. എട്ടിന് രാവിലെ ഏഴിന് വി. കുര്‍ബാന. 2.30 ന് ചെണ്ടമേളം. 4.30 ന് ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, സന്ദേശം - കാഞ്ഞിരപ്പള്ളി രൂപതാ മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍. 6.30 ന് പ്രദക്ഷിണം, ലദീഞ്ഞ്, പ്രസംഗം ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, സ്‌നേഹവിരുന്ന് എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍ അറിയിച്ചു.