തൊടുപുഴ: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന് സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യപ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഇതോടനുബന്ധിച്ച് തൊടുപുഴ ടൗണിൽ ആരംഭിക്കുന്ന സുഭിക്ഷാ ഹോട്ടലിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ സപ്ലൈ ഓഫീസർ കെ.പി. അനിൽ കുമാർ, നഗരസഭാംഗം അഡ്വ. ജോസഫ് ജോൺ, താലൂക്ക് സപ്ലൈ ഓഫീസർ ബൈജു.കെ.ബാലൻ എന്നിവർ സംസാരിക്കും.