തൊടുപുഴ: ഒളമറ്രം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ മാസത്തെ ഷഷ്ഠി വ്രതാനുഷ്ടാനം നാളെ വിശേഷാൽ പൂജകളോടും അർച്ചനകളോടും കൂടി ക്ഷേത്രം മേൽശാന്തി പുതുക്കുളം ദിനേശൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ അഞ്ചിന് നിർമ്മാല്യദർശനം, 5.15ന് ഗണപതിഹോമം, ഏഴിന് പ്രഭാതപൂജകൾ, 11ന് ഷഷ്ഠി പൂജ എന്നിവയുണ്ടാകുമെന്ന് ക്ഷേത്രം ഭരണസമിതി സെക്രട്ടറി അറിയിച്ചു.