തൊടുപുഴ: പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി തൊടുപുഴ മുതലാക്കോടത്ത് പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ചെറിയ പെരുന്നാൾ സമ്മാനമായി പുതുവസ്ത്ര വിതരണം നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ .എം .എ ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ടി. എസ് ഷംസുദ്ദീൻ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജുബൈരിയ ഷുക്കൂർ, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നിസാർ പഴേരി, പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് പി .ഇ ഇർഷാദ്, പ്രവാസി സൊസൈറ്റി പ്രസിഡന്റ് കെ .എ അൻഷാദ് തുടങ്ങിവർ പ്രസംഗിച്ചു.. ഓൾഡ് ഏജ് ഹോം സൂപ്രണ്ട് സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് ടി എസ് ഷാജി അധ്ദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം .എ സക്കീർ ഹാജി സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം വി എസ് സയ്യിദ് മുഹമ്മദ് നന്ദിയും പറഞ്ഞു.