വെള്ളത്തൂവൽ : മുതുവാൻകുടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം 8.30 ന് അഷ്ടാഭിഷേകം, വൈകിട്ട് 5.30ന് പ്രത്യേക ഉത്സവപൂജ, പ്രസാദ ഊട്ട്, രാത്രി 8 ന് പുനർജനി അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, 9 ന് അവാർഡ് വിന്നർ അനീഷ് കൃഷ്ണനയിക്കുന്ന കൊച്ചിൻ നാട്ടരങ്ങിന്റെ പഴമൊഴിയാട്ടം7ന് രാവിലെ മലർനിവേദ്യം, 6 ന് അഷ്ടദ്ര മ്യമഹാഗണപതി ഹോമം, 8.30 ന് തിരുനടയിൽ നിറപറ സമർപ്പണം, 9 ന് കലശപൂജ,കലശാഭിഷേകം, 12 ന് പ്രസാദ ഊട്ട് ,വൈകിട്ട് 5ന് കണ്ണോത്ത് പടിക്കൽ നിന്നും താലപ്പൊലി ഘോഷയാത്ര, 7 ന്
താലം എതിരേൽപ്പ്, തുടർന്ന് ദീപാരാധന, അത്താഴപൂജ, നടയടക്കൽ രാത്രി9.30 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള.