തൊടുപുഴ:തൊടുപുഴ താലൂക്കിലെ കള്ളുചെത്ത് തൊഴിലാളികളുടെ കൂലിയും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു. കരാറുകാരും തൊഴിലാളിസംഘടനാനേതാക്കളും തമ്മിലുള്ള ചർച്ചയിലാണ് തീരുമാനം. തീരുമാനം ഇന്ന്മുതൽ പ്രാബല്യത്തിലാകും.
പനങ്കള്ള് കൂലി ലിറ്ററിന് മൂന്നുരൂപ വർദ്ധിപ്പിച്ച് 34 രൂപയാക്കി. തെങ്ങിൻകള്ള് ലിറ്ററിന് മൂന്നുരൂപ വർദ്ധിപ്പിച്ച് 39 രൂപയുമാക്കി. ഡിഎ 50 രൂപ വർദ്ധിപ്പിച്ച് 290 രൂപയാക്കി.കരാറുകാറെ പ്രതിനിധീകരിച്ച്‌ബേബി ചാക്കോ, പി ആർ സജീവ്, മനോജ് മണി, ടി എ രഘു എന്നിവരും തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എം കുമാരൻ, ടി ആർസോമൻ, കെ സലിംകുമാർ, പി പിജോയി, വി എൻ രവീന്ദ്രൻ, കെ എം സജീവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.