തൊടുപുഴ : ജില്ലയിലെ എട്ട് വില്ലേജുകളിൽ നിലനിൽക്കുന്ന നിർമ്മാണ നിയന്ത്രണം ജില്ലയുടെ വികസനത്തെ മരവിപ്പിക്കുമെന്നും, പരിഹാരമുണ്ടാക്കുവാൻ സർക്കാർ അടിയന്തിരനടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് നേത്യയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രക്യതിക്ഷോഭം, വന്യമ്യഗശല്യം, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ്, വർദ്ധിച്ചു വരുന്ന രോഗങ്ങൾ മൂലമുള്ള ക്യഷി നാശം, വളങ്ങളുടെ വിലവർദ്ധനവ്, ഭീമമായ കാർഷിക ലോണുകൾ തുടങ്ങിയ നിരവധി കാരണങ്ങളാൽ കാർഷിക മേഖല തകരുകയാണ് .
യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയേടം, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു .