തൊടുപുഴ: സംസ്ഥാനസർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ വിശപ്പ് രഹിതകേരളം പദ്ധതിയുടെ ഭാഗമായി തൊടുപുഴ നഗരസഭയും കുടുംബശ്രീയുംചേർന്ന് സുഭിക്ഷകേരളംഹോട്ടൽപ്രവർത്തനം ആംരംഭിച്ചു. തിരുവനന്തപുരത്ത് സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചപ്പോൾ നഗരസഭയുടെ ഗന്ധിസ്‌ക്വയറിനോട്‌ചേർന്നുള്ളഷോപ്പിംഗ്‌കോംപ്ലക്‌സിലെഹോട്ടലിന്റെ ഉദ്ഘാടനം പി.ജെ.ജോസഫ്എം. എൽ. എ നിർവ്വഹിച്ചു.യോഗത്തിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസ്സിജോണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഡ്വ.ജോസഫ്‌ജോൺ, മുനിസിപ്പൽ കൗൺസിലർമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബൈജു.കെ.ബാലൻ, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വണ്ടിപ്പെരിയാറിൽ ആരംഭിച്ചു

പീരുമേട്:വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപായ്ക്ക് ഉച്ച ഭക്ഷണം നൽകുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം വണ്ടിപ്പെരിയാറിൽ നടന്നു. പ്രാദേശികമായി നടന്ന ചടങ്ങ് വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പീരുമേട് നിയോജകമണ്ഡലത്തിലെ ആദ്യത്തെ സുഭിക്ഷ ഹോട്ടൽ ആണ് വണ്ടിപ്പെരിയാർ ടൗണിൽ ആരംഭിച്ചത്. തോട്ടം മേഖലയിലെ സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണ് പദ്ധതിയെന്ന് എംഎൽഎ പറഞ്ഞു. ന്യായ വിലയ്ക്ക് മായം ചേർക്കാതെ നല്ല ഭക്ഷണം ഉത്തരവാദിത്വപൂർവം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വണ്ടിയിരിയാർ പഞ്ചായത്ത് വൈ. പ്രസിഡന്റ് എം. ശ്രിരാമൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സപ്ലൈ ഓഫിസർ കെ.പി.അനിൽകുമാർ , താലൂക്ക് സപ്ലൈ ഓഫിസർ എസ് ഗീത തുടങ്ങിയവർ പങ്കെടുത്തു.