പീരുമേട്:ഏലപ്പാറ പഞ്ചായത്തിലെ മാലിന്യ പശ്‌നത്തിന് പരിഹാരം കാണുക. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ നടത്തിയ പഞ്ചായത്ത് ആഫീസ് മാർച്ച്.ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബി.അനൂപ് ഉദ്ഘാടനം ചെയ്തു. സി. ജ്യോതിഷ്, ആർ.രവികുമാർ എസ്. അനിൽ കുമാർ, കലേഷ് കുമാർ, റിജോ ആന്റപ്പൻ ,പി.ടി. തോമസ്, അഫ്‌സൽ മുഹമ്മദ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.