camp
ഭാരതീയ മഹിളമോർച്ച മുനിസിപ്പൽ സമിതിയും ചൈതന്യ ഐ ഇൻസ്റ്റിറ്റിറ്റൂട്ട് ആന്റ് റിസർച്ച് സെന്ററും ചേർന്ന് നടത്തിയ സൗജന്യ തിമിര നിർണ്ണയ നേത്ര ചികിത്സ ക്യാമ്പ് ബി. ജെ. പി സംസ്ഥാന സമിതിയംഗം കെ.എൻ. ഗീതകുമാരി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഭാരതീയ മഹിളാ മോർച്ച മുനിസിപ്പൽ സമിതിയും ചൈതന്യ ഐ ഇൻസ്റ്റിറ്റിറ്റൂട്ട് ആന്റ് റിസർച്ച് സെന്ററും ചേർന്ന് കാഞ്ഞിരമറ്റം എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ സൗജന്യ തിമിര നിർണ്ണയ ചികിത്സ ക്യാമ്പ് നടത്തി. ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ.എൻ. ഗീതകുമാരി ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് വത്സ ബോസ് അദ്ധ്യക്ഷയായി. മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. പി.എസ്. ശ്രീവിദ്യ, മുൻസിപ്പൽ കൗൺസിലർമാരായ ടി.എസ്. രാജൻ, പി.ജി. രാജശേഖരൻ, ജിതേഷ് സി. ഇഞ്ചക്കാട്ട് എന്നിവർ പ്രസംഗിച്ചു.