
കട്ടപ്പന : പുറ്റടി ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ ഉടമയെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ത്രിവേണി ഹോട്ടൽ നടത്തുന്ന കോട്ടപ്പള്ളിൽ കെ.ആർ സത്യൻ ( 57 ) ആണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ 5 മണിയോടെ ഹോട്ടലിൽ എത്തിയ ജീവനക്കാരനാണ് സത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച്ച ഹോട്ടൽ അവധിയാണെന്ന് സത്യൻ കഴിഞ്ഞ ദിവസം ജീവനക്കാരെ അറിയിച്ചിരുന്നു.എന്നാൽ ഇന്നലെ രാത്രി മുതൽ സത്യനെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതിനെ തുടർന്നാണ് രാവിലെ അന്വേഷിക്കാൻ എത്തിയത്. ഇദ്ദേഹത്തിന് കടബാദ്ധ്യത ഉള്ളതായി ബന്ധുക്കൾ സൂചന നൽകി. ഇതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.ഭാര്യ രജനി വിദേശത്താണ്. അഖിൽ, അരുൺ എന്നിവരാണ് മക്കൾ. വണ്ടൻമേട്പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.