കാഞ്ഞാർ: ഒരു മാസക്കാലമായി കാഞ്ഞാർ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതു വരെ കടകളിലെ വെളിച്ചം ടൗണിൽ കിട്ടുന്നുണ്ട്. എന്നാൽ അതു കഴിഞ്ഞാൽ ടൗണിൽ കനത്ത ഇരുട്ടാണ്. രാത്രിയിൽ വിവിധ മേഖലകളിൽ നിന്ന് ബസിൽ വന്നിറങ്ങുന്നവരടക്കം വെളിച്ചക്കുറവ് മൂലം കഷ്ടപ്പെടുകയാണ്. ഹൈമാസ്റ്റ് ലൈറ്റ് എത്രയും വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.