പീരുമേട്::ആർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുക എന്ന ചരിത്ര ദൗത്യം സർക്കാർ ഏറ്റെടുത്തിരിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. പീരുമേട് താലൂക്ക് റെസ്‌ക്യൂ ഷെൽറ്റർ നിർമ്മാണ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ഓൺലൈൻ മുഖാന്തിരം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർഹരായവർക്ക് അവരുടെ ഭൂമിക്ക് ഉടമസ്ഥ അവകാശം നൽകുന്നതിനൊപ്പം കൈയ്യേറി കൈവശം വെച്ചിരുക്കുന്ന ഭൂമി തിരിച്ച്പിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണന്നും മന്ത്രി പറഞ്ഞു.എല്ലാവർക്കും ഭൂമി. എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാരിന്റെ പ്രതിജ്ഞാവാചകം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സേവനോ ജ്വലമായ പ്രവർത്തനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പീരുമേട്ടിൽ റെസ്‌ക്യൂ ഷെൽറ്റർ നിർമ്മിക്കാൻ ഒരുങ്ങുന്നത് . യോഗത്തിൽ . വാഴൂർ സോമൻ എംഎൽഎ അദ്ധ്യനായിരുന്നു.ത്രിതല പഞ്ചായത്ത് പ്രതിനിധികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു