ഇടുക്കി :ഇളംദേശം ബ്ലോക്ക് പഞ്ചായത്തിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കായുള്ള കരിമണ്ണൂർ പ്രീമെട്രിക് ഹോസ്റ്റലിലേക്കും,ആൺകുട്ടികൾക്കായുള്ള കൂവപ്പള്ളി പ്രീമെട്രിക് ഹോസ്റ്റലിലേക്കും പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശനം ആരംഭിച്ചു. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾക്കാണ് പ്രവേശനം. എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി എല്ലാ വിഷയങ്ങൾക്കും പ്രത്യേക അദ്ധ്യാപകരുടെ സേവനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 21. കൂടുതൽ വിവരങ്ങൾക്ക് ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ . ഫോൺ 8547630077