പീരുമേട്: പൊതുവിദ്യാഭ്യാസ സമ്പ്രദായം കൂടുതൽ ശക്തമായതായി വാഴൂർ സോമൻ എംഎൽഎ. പറഞ്ഞു. കെ.എസ്.ടിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിആർജി സോണൽ പരിശീലനവും അദ്ധ്യാപക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുമളി ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ ഡയറ്റ് ലക്ചർ അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. ഫിസിക്‌സ് വിഷയത്തിൽ മൂന്നു ദിവസത്തെ ഡിആർജി പരിശീലനമാണ് സംഘടിപ്പിക്കുന്നത്. കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ നിന്നുള്ള അദ്ധ്യാപകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പീരുമേട് ബിപിസി അനീഷ് തങ്കപ്പൻ, റിസോഴ്‌സ് പേഴ്‌സൺ ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.