ഇടുക്കി:ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിനായി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പിലെ നോൺ ഗസറ്റഡ് ജീവനക്കാരിൽ നിന്നും ഓൺലൈൻ രജിസ്‌ട്രേഷൻ വഴി അപേക്ഷകൾ ക്ഷണിച്ചു.
മേയ് 20 ന് മുമ്പായി www.ceo.kerela.gov.in എന്ന വെബ് സൈറ്റിലൂടെ EPIC No ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ബി.എൽ.ഒമാരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്.ബി.എൽ.ഒ മാരായി നിയമിക്കപ്പെടുന്നവർക്ക് സ്വന്തം പോളിംഗ് സ്റ്റേഷനിൽ തന്നെ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും.. ഇപ്പോൾ ബി.എൽ.ഒമാരായി പ്രവർത്തിക്കുന്നവരും, അവശ്യസേവന സർവ്വീസുകളിൽ ജോലി ചെയ്യുന്നവരും, വിരമിച്ച ജീവനക്കാർ, ബി.എൽ.ഒ യുടെ ചുമതലയിൽ നിന്നും നേരത്തെ ഒഴിവാക്കപ്പെട്ടവർ എന്നിവരും അപേക്ഷിക്കേണ്ടതില്ല. ബി.എൽ.ഒമാരുടെ ഡേറ്റാ ബാങ്കു രൂപീകരിക്കുന്നതിന് അർഹതയുള്ള വിഭാഗത്തിൽപ്പെട്ട താത്പര്യമുള്ള എല്ലാ ജീവനക്കാരും സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.