ഇടുക്കി: കെൽട്രോൺ,പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേർണലിസം കോഴ്‌സിലേക്ക് (ഒരു വർഷം)അപേക്ഷ ക്ഷണിച്ചു. മാദ്ധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് എന്നിവയും ലഭിക്കും. പ്രിന്റ്മീഡിയ ജേർണലിസം, സോഷ്യൽ മീഡിയ ജേർണലിസം, മൊബൈൽ ജേർണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം , അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കാനുള്ള അവസാന തിയതി മേയ് 15. ഫാേൺ.954495 8182, വിലാസം.കെൽട്രോൺ നോളേജ് സെന്റർ, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം. 695 014.