കട്ടപ്പന: ജനശ്രീ മിഷന്റെ പതിനഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുത്ത 15 പഞ്ചായത്തുകളിൽ ആടു വളർത്തലിനും ഗ്രീൻ ടീ യൂണിറ്റ് രൂപവത്കരണത്തിനും വായ്പകൾ നൽകും. ശുദ്ധമായ ആട്ടിൻപാലിന്റെയും ഉത്പ്പന്നങ്ങളുടെയും വിപണനം ലക്ഷ്യമിട്ടാണ് ആട് വളർത്തലിന് വായ്പ നൽകുന്നത്. കട്ടപ്പന നഗരസഭയിലും കാമാക്ഷി,ഉപ്പുതറ പഞ്ചായത്തുകളിലും ഗ്രീൻ ടീ യൂണിറ്റുകളും ആരംഭിയ്ക്കും.സംഘങ്ങൾക്കും കർഷകർക്കും വീട്ടമ്മമാർക്കും വായ്പകൾ ലഭിയ്ക്കും. ഇതോടെ നൂറുകണക്കിന് കർഷകർക്കും വീട്ടമ്മമാർക്കും തൊഴിൽ സാദ്ധ്യത ലഭിയ്ക്കുമെന്ന് ജനശ്രീ മിഷൻ ജില്ലാ അദ്ധ്യക്ഷൻ വൈ.സി.സ്റ്റീഫൻ അറിയിച്ചു.