കുടയത്തൂർ: വടക്കനാറിൽ കുളിക്കാനിറങ്ങിയ നിരവധി ആളുകൾക്ക് അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. ഇന്നലെ രാവിലെ കുളിക്കാനും അലക്കാനും പുഴയിലിറങ്ങിയവർക്കാണ് ചൊറിച്ചിൽ അനുഭവപ്പെട്ടത്. തേൻമാരി ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടിരുന്നു. ചൊറിച്ചിൽ അസഹ്യമായതോടെ മിക്കവാറും ആളുകൾ ചികിത്സ തേടി. വെള്ളത്തിൽ വ്യാപകമായി ഓയിലിന്റെ സാന്നിദ്ധ്യം കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വടക്കനാറിൻ്റെ സമീപ പ്രദേശങ്ങളിൽ മഴ പെയ്തിരുന്നു. ചൊറിച്ചിലിന് കാരണമായ കെമിക്കൽ പുഴയിലേക്ക് ഒഴുകി എത്തിയതാകാം ഇന്ന് ജനങ്ങൾ സംശയിക്കുന്നു.