പീരുമേട്: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പീരുമേട്ടിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ അധ്ദ്ധ്യയന വർഷത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 17ന് രാവിലെ 10ന് നടത്തും. എം.എ, ബി.എഡ്, സെറ്റ് പാസ്സായ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുക.. വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ടോ, 9495124743, 8547005011 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക.