പീരുമേട്: വിവിധ മേഖലകളിൽ പ്രവർത്തിച്ച ചിത്രശില്പകലാകരൻ അജി തോമസിന്റെ വേർപാടിൽ പീരുമേട് ജനാവലി ആദരാഞ്ജലി അർപ്പിച്ചു. പീരുമേട്ടിൽ ചേർന്ന അനുശോചന യോഗം ആർ. തിലകൻ അനുസ്മരണ പ്രഭാക്ഷണം നടത്തി. പി.എം. നൗഷാദ്, എസ്. സാബു, ആർ. ദിനേശൻ, ശാന്തി ഷാജി മോൻ, എം.കെ.മോഹനൻ, അബ്ദുൽ റസാഖ്, പി.കെ.രാജൻ, കെ. സന്തോഷ്, കെ.വി. ജോർജ് കൂട്ടി, സി.വി. വിജയകുമാർ, അലീന സിംസൺ, എ.തോമസ്, തോമസ് ആന്റണി എന്നിവർ സംസാരിച്ചു.