വാഗമൺ : വാഗമൺ മല നിരകളിൽ ഡി സി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി വാഗമണ്ണിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന 'എൻവിറത്തോൺ ' മിനി മാരത്തോൺ ഞായറാഴ്ച നടത്തു.. വാഗമണ്ണിൽ നിന്നും രാവിലെ 6 നു ഫ്‌ളാഗ് ഓഫ് ചെയ്യുന്ന മാരത്തോൺ, വാഗമൺ ടൗണിലൂടെ 10 കിലോമീറ്റർ സഞ്ചരിച്ചു പുള്ളിക്കാനത്തെ DCSMAT ക്യാമ്പസ്സിൽ എത്തി ചേരും. പുരുഷവിഭാഗത്തിലും സ്ത്രീവിഭാഗത്തിലുമായി സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിൽ വിജയികളാവുന്ന ഇരു വിഭാഗക്കാർക്കും 12000,8000,5000 എന്നിങ്ങനെ പ്രത്യേക ക്യാഷ് അവാർഡുകളാണ് നൽകുന്നത്. രജിസ്‌ട്രേഷനും മറ്റുവിവരങ്ങൾക്കുമായി ബന്ധപ്പെടുക : 9048018324, 9747534122