ചെറുതോണി: ജില്ലാശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള അവധിക്കാല പരിപാടികളുടെ ഭാഗമായി ചിത്രരചനാ പരിശീലനം ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിൽ നടന്നു. പരിശീലന പരിപാടി ആർട്ടിസ്റ്റ് കെ.ആർ ഹരിലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആർ ജനാർദനൻ, ജോ: സെക്രട്ടറി കെ.ആർ രാമചന്ദ്രൻ, സോഫിയ ജോസഫ്, പി.പി ജോയി, ആർട്ടിസ്റ്റുമാരായ അനൂപ് ആന്റണി, വിനു കെ.ബി തുടങ്ങിസവർ സംസാരിച്ചു. കുട്ടികളുടെ രചനകളുടെ പ്രദർശനവും നടന്നു.