തുടങ്ങനാട്: പൂവത്തുങ്കൽ കുടുംബ വാർഷികം ഇന്ന് നടത്തും. രാവിലെ 9 ന് തുടങ്ങനാട് സെന്റ് തോമസ് ഫോറോന പള്ളിയിൽ ഫാ. തോമസ് പൂവത്തുങ്കലിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ വാർഷിക പരിപാടി ആരംഭിക്കും. തുടർന്ന് പ്രൊഫ: കെ.ജെ കുര്യന്റെ ഭവനത്തിൽ പ്രസിഡന്റ് പി ടി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം തുടങ്ങനാട് ഫോറൊന വികാരി ഫാ.തോമസ് പുല്ലാട്ട് ഉദ്ഘാടനം ചെയ്യും. അജിത് കുര്യൻ സ്വാഗതവും സെക്രട്ടറി കുട്ടിയമ്മ മൈക്കിൾ റിപ്പോർട്ട്‌ അവതരണവും ഫാ. എബ്രഹാം കാക്കാനിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. തുടർന്ന് ക്വിസ് പ്രോഗ്രാം, വിവിധ കലാമത്സരങ്ങളും നടത്തും.