ചിറ്റൂർ : പുതുപ്പരിയാരം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ തിരുവുത്സവം മേയ് 14 ന് നടക്കും. ക്ഷേത്രം തന്ത്രി കോടനാട് എ.വി നൗഷാദ് തന്ത്രികൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 14 ന് രാവിലെ 5.30 ന് നടതുറക്കൽ, 6 ന് ഉഷപൂജ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, 8 ന് കലശപൂജ, നവകം, പഞ്ചഗവ്യം, 9.30 ന് കലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം, 10.30 ന് ഉച്ചപൂജ, തുടർന്ന് സർപ്പത്തിന് നൂറു ം പാലും നിവേദ്യം, 12 ന് പ്രസാദഊട്ട്, ഉച്ചയ്ക്ക് 2 ന് കുടുംബ സംഗമം, വൈകിട്ട് 6.15 ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, 7.30 ന് അത്താഴപൂജ, തുടർന്ന് മംഗളപൂജ, പ്രസാദവിതരണം എന്നിവ നടക്കും.