മുട്ടം: ആം ആദ്മി പാർട്ടിയുടെ (ആപ്പ്) മുട്ടം പഞ്ചായത്ത്‌ തലത്തിലുള്ള കൺവെൻഷൻ ഞായറാഴ്ച്ച ഉച്ചക്ക് 2.30 മുതൽ 4.30 വരെ മുട്ടം മർച്ചന്റ് അസോസിയേഷൻ ഹാളിൽ നടത്തും. വാർഡ് തലത്തിലുള്ള ഭാരവാഹികളെ കൺവെൻഷനിൽ തിരഞ്ഞെടുക്കും. ആം ആദ്മി പാർട്ടി ജില്ലാ ജോ:കൺവീനർ ജേക്കബ് എട്ടുതൊട്ടിയിൽ, നിയോജക മണ്ഡലം കൺവീനർ കെ എസ് ചന്ദ്രൻ, നിയോജകമണ്ഡലം ജോ: കൺവീനർ പ്രദീപ് പോൾ, മുട്ടം പഞ്ചായത്ത്‌ കൺവീനർമാരായ ജോണി ചന്ദ്രൻകുന്നേൽ, മാത്യൂസ് മാത്യു എന്നിവർ സംസാരിക്കും.