പട്ടയക്കുടി : പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തിൽ 3-ാമത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം 10,11,12 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി സതീശൻ ഭട്ടതിരിയുടെയും ക്ഷേത്രം മേൽശാന്തി സുമിതി തന്ത്അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ 6.30 ന് ഉഷപൂജ,​ ഉദയാസ്തമനപൂജ,​ 8.15 ന് നവകം,​ പഞ്ചഗവ്യം,​ കലശപൂജയും കലശാഭിഷേകവും,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 7.30 ന് അത്താഴപൂജ എന്നിവ നടക്കും. 10 ന് രാവിലെ പതിവ് പൂജകൾ,​ 8 ന് കലവറ നിറയ്ക്കൽ,​ 10 ന് നവഗ്രഹപൂജ,​ 11.30 ന് മഹാപ്രസാദ ഊട്ട്,​ വൈകിട്ട് 6.45 ന് മഹാഭഗവി സേവ,​ 8 ന് അത്താഴസദ്യ,​ രാത്രി 9 ന് ബാലെ അഗ്നിമുദ്ര,​ 11 ന് രാവിലെ പതിവ് പൂജകൾ,​ 8 ന് അംശം അർപ്പിക്കൽ,​ 8.30 ന് കാവിൽ നൂറും പാലും,​ വിശേഷാൽ സർപ്പപൂജ,​ 11 ന് മഹാമൃത്യുഞ്ജയഹോമം,​ ഉച്ചയ്ക്ക് 1 ന് വിശേഷാൽ പ്രസാദഊട്ട്,​ രാത്രി 7.30 ന് അത്താഴപൂജ,​ 9 ന് കുട്ടികളുടെ കലാപരിപാടികൾ,​ 12 ന് രാവിലെ പതിവ് പൂജകൾ,​ ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട്,​ വൈകുന്നേരം 5 ന് പകൽപ്പൂര ഘോഷയാത്ര,​ രാത്രി 9.30 ന് അത്താഴപൂജ,​ അത്താഴസദ്യ,​ രാത്രി 10 ന് സൂപ്പർഹിറ്റ് ഗാനമേള.