പീരുമേട്: യുവാവും ഭാര്യാപിതാവും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് മരുമകന് കുത്തേറ്റു . കണയങ്കവയൽ പാണാ പറമ്പിൽ അശോകനാണ് കുത്തേറ്റത് . മദ്യലഹരിയിലായിരുന്ന ഭാര്യാപിതാവ് ബാവുമായി മായി വാക്കേറ്റം ഉണ്ടാവുകയും തുടർന്ന്മരുമകൻ അശോകനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പറയുന്നു. പരിക്കേറ്റ അശോകനെ നാട്ടുകാർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമികചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജലേക്ക് മാറ്റി .