ഇടുക്കി: എസ്.എൻ.ഡി.പി. യോഗം വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിലുള്ള കലാകായിക മേള സർഗോത്സവം 2022 ഇന്ന് രാവിലെ 9.30 മുതൽ ചുരുളി ശ്രീനാരായണ യു.പി സ്‌കൂളിൽ നടക്കും. രാവിലെ 10 ന് യൂണിയൻ പ്രസിഡന്റ് പി. രാജന്റെ അദ്ധ്യക്ഷതയിൽ നടക്കുന്നയൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽബം സർഗോത്സവ സന്ദേശം നൽകും. യോഗം ഡയറക്ടർ സി.പി ഉണ്ണി കൗൺസിലർമാരായ മനേഷ് കുടിയ്ക്കകത്ത്, കെ.എസ് ജിസ്സ് , ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ അനീഷ് പച്ചിലാംകന്നേൽ, പഞ്ചായത്ത് കമ്മിറ്റി അംഗം ഷീല രാജീവ് ,വൈദിക സമിതി യൂണിയൻ ചെയർമാൻ മഹേന്ദ്രൻ ശാന്തികൾ, കൺവീനർ പ്രമോദ് ശാന്തികൾ , യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ സത്യൻ, ചുരുളി ശാഖായോഗം പ്രസിഡന്റ് പി.കെ മോഹൻദാസ്,സെക്രട്ടറി ഷൺമുഖദാസ്, വൈസ് പ്രസിഡന്റ് കെ.എൻ പ്രസാദ്, എന്നിവർ പ്രസംഗിക്കും. വടംവലി, കസേരകളി, ക്രിക്കറ്റ്, നാരങ്ങാ സ്പൂൺ എന്നിവയാണ് പൊതുവിഭാഗത്തിൽ ഉള്ള മത്സരയിനങ്ങൾ. വടംവലി വനിതകൾക്കും പുരുഷന്മാർക്കും ഉണ്ട്. മറ്റ് മത്സരയിനങ്ങൾ ആലാപനം, പ്രസംഗം, വ്യാഖ്യാനം, ഉപന്യാസം, ചിത്രരചന, നൃത്താവിഷ്‌കാരം, ക്വിസ്സ് നാരങ്ങയുംസ്പൂണും എന്നിവയാണ്.