kuttikanam

പീരുമേട് : കുട്ടിക്കാനംപള്ളികന്ന് മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ സർവീസ് ക്ലബ്ബിന് തുടക്കമായി. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. രാജസ്ഥാൻ മുൻ ചീഫ് സെക്രട്ടറി സി കെ തോമസ് മുഖ്യപ്രഭാഷണം നടത്തി.മലങ്കര ഓർത്തഡോക്‌സ് സഭയുടെ കീഴിൽ 30 വർഷത്തിൽ അധികം പ്രവർത്തി പരിചയം ഉള്ള എം ജി ഒ സി എസ് എം ഐ എ എസ് ഹബ്ബിന്റെ സഹകരണത്തോടെ കൂടിയാണ് സിവിൽ സർവീസ് ക്ലബ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മുൻ സെക്രട്ടറി അശോക് താക്കൂർ, എ.ഐ.സി. റ്റി. ഇ മുൻ ചെയർമാൻ എസ് എസ് മാൻതാ കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ ജയരാജ് കൊച്ചു പിള്ള, ഐഎഎസ് ഹബ് ഡയറക്ടർ ഫാ. സജി മേക്കാട്ട് എന്നിവർ പ്രസംഗിച്ചു.