തൊടുപുഴ: സംസ്ഥാന പെൻഷൻകാർക്ക് നല്‌കേണ്ട പെൻഷൻ കുടിശിക, ക്ഷാമാശ്വാസ കുടിശിക എന്നിവ ഉടൻ നല്കണമെന്നാവശ്യപ്പെട്ട് ലാ പെൻഷണേഴ്‌സ് സംഘിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽസ്റ്റേഷനു മുമ്പിൽ ധർണ നടത്തി. ജില്ലാ അദ്ധ്യക്ഷ ബി. സരളാദേവിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ. വാസുദേവൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.എ. നാരായണപിള്ള, ജില്ല സമിതി അംഗങ്ങളായ കെ. പങ്കജാക്ഷൻനായർ, പി.ആർ. കൃഷ്ണൻ ജില്ലാ സെക്രട്ടറി എം.എൻ. ശശിധരൻ ട്രഷറർ പി.ജി. സജ്ജയൻ എന്നിവർ പ്രസംഗിച്ചു.