ഇടുക്കി: സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനത്തിൽ ജില്ലയിൽ തുടക്കമായി. കരിമണ്ണൂർ സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്‌കൂളിൽ ജില്ലയിലെ ആദ്യ പരിശീലന പരിപാടി ആരംഭിച്ചു. ആദ്യ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് സ്‌കൂൾ യൂണിറ്റിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ ജോവന്ന ജോസ്, ഡാണാ നൗഷാദ്, മാധവ് എസ്, അബ്രർ മുഹമ്മദ് എന്നിവരും കൈറ്റ് മാസ്റ്റർ/മിസ്ട്രസ്മാരായ ജെയ്‌സൺ ജോസ്, സ്മിത മാത്യു എന്നിവരുമാണ്. എം.ടിമാരായ അഭയദേവ് എസ്, ഷിജു കെ. ദാസ് എന്നിവർ നേതൃത്വം നൽകി.