തൊടുപുഴ: ബുക്കർ മീഡിയ പബ്‌ളിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന പൗലോസ് കരിംപീച്ചി രചിച്ച നോക്കുകുത്തികളുടെ സങ്കീർത്തനം എന്ന കവിതാസമാഹാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ പ്രസ് ക്ലബ്ബിൽ പ്രകാശനം ചെയ്യും.കഥാകൃത്ത് കാഞ്ചിയാർ രാജൻ റിട്ട. പ്രൊഫസർ കെ വി ഡൊമിനിക്കിന് ആദ്യപ്രതി കൈമാറി പ്രകാശനം നിർവഹിക്കും.
മുൻ സന്തോഷ് ട്രോഫി താരം പി എ സലിം കുട്ടി, കഥാകൃത്തും സാമൂഹ്യ പ്രവർത്തകനുമായ കെ ആർ സോമരാജൻ, പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി വി കെ മാണി,സനിത അനൂപ്, ഡോ. അജീഷ് ടി അലക്‌സ് എന്നിർസംബന്ധിക്കും.