ഇടുക്കി: സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭസമിതിയും നിയമസഭാ അഷ്വറൻസ് സമിതിയും മൂന്നാർ സന്ദർശിക്കും.നിയമസഭയുടെ സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി തിങ്കളാഴ്ച രാവിലെ 10 ന് മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരുന്നതും സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളിന്മേൽ പരാതിക്കാരിൽ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ തെളിവെടുപ്പ് നടത്തും. പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. ചൊവ്വാഴ്ച രാവിലെ 10ന് മറയൂരിലെ 'മുതുവാൻ വിഭാഗത്തിലെ അമ്മമാരുടെ ശിശുപരിപാലനം നേരിട്ട് മനസ്സിലാക്കുന്നതിനായി മറയൂർ സന്ദർശിക്കും.
സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി പരാതി രേഖാമൂലം സമർപ്പിക്കാവുന്നതാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണം, സംബന്ധിച്ച് ഉറപ്പിന്മേൽ തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, വനം, പരിസ്ഥിതി, ഊർജ്ജം എന്നീ വകുപ്പുകൾ സ്വീകരിച്ചുവരുന്ന നടപടികൾ വിലയിരുത്തുന്നതിന് നിയമസഭാ അഷ്വറൻസ് സമിതി 10, 11 തിയതികളിൽ മൂന്നാർ സന്ദർശിക്കും. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 ന് മൂന്നാർ ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേരുന്ന് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പു നടത്തും.