വെള്ളത്തൂവൽ: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും വെള്ളത്തൂവൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാലരോഗപ്രതിരോധ പ്രവർത്തനവും ആരോഗ്യദായക വോളണ്ടിയർമാരുടെ പരിശീലനവും സംഘടിപ്പിച്ചു. അഡ്വ. എ രാജ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. മഴക്കാലങ്ങളിൽ ഉണ്ടാവാറുള്ള പകർച്ചവ്യാധികളെയും ഇതരരോഗങ്ങളെയും അകറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനം, രോഗ ജന്യ ഉറവിട നശീകരണം തുടങ്ങിയവ നടത്തും. ബോധവൽക്കരണ പരിപാടികൾക്കും രൂപം നൽകും.
പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ ജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ എസ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, സി ഡി എസ് പ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജെ പി എച്ച് എൻ ലേഖ പി.എസ്, ജെ എച്ച് ഐ മാരായ ഷാബു ജോസഫ്, ബിനോയി തുടങ്ങിയവർ ക്ലാസ് നയിച്ചു.