കട്ടപ്പന : സർവ്വമത സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രകാശ ഗോപുരമായി നിലനിൽക്കുന്ന കട്ടപ്പന ഗുരുദേവ കീർത്തി സ്തംഭത്തിലെ പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾക്കും ഗുരുപൂജ മഹോത്സവത്തിനും ഇന്ന് തുടക്കം.കാമാക്ഷി അന്നപൂർണ്ണ പൂർണ്ണേശ്വരി ഗുരുകുലം ആചാര്യൻ കുമാരൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. പുലർച്ചെ 5.30 ന് ഗുരുദേവ സുപ്രഭാതം, വിശേഷാൽ പൂജകൾ. 8 മണിക്ക് കശലം ,പഞ്ചഗവ്യം 9 ന് മൃത്യുഞ്ജയ ഹോമം, 9.30 ന് ഗുരുദേവ കൃതികളുടെ ആലാപനം. വൈകിട്ട് 6 മുതൽ സമൂഹ പ്രാർത്ഥന, 6. 30 ന് മഹാസുദർശന ഹോമം 6.45 ന് വിശേഷാൽ ദീപാരാധന. രണ്ടാം ദിനമായ തിങ്കളാഴ്ച്ച പുലർച്ചെ 5. 30 ന് പ്രഭാതഭേരി, 6 ന് ഗുരു പുഷ്പാഞ്ജലി, 7 ന് ഗണപതി ഹോമം, 10 ന് നവകലശ പൂജ,കലാശാഭിഷേകം,വിശേഷാൽ ഗുരുപൂജ, മംഗള പൂജ വൈകിട്ട് 6.45 ന് ദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കും. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് മാതൃദിനത്തിൽ രാവിലെ 9 30 ന് അമ്മമാർക്ക് വേണ്ടി പ്രത്യേക പൂജയും നടത്തും.എസ് എൻ ഡി പി യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന 38 അമ്മമാരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും.