തൊടുപുഴ:വിദ്യാർത്ഥി സംഘട്ടനത്തിനിടെ കൊലചെയ്യപ്പെട്ട എസ്. എഫ്. ഐ പ്രവർത്തകൻ ധീരജിന്റെ കുടുബസഹായ നിധി ശേഖരണം വിജയിപ്പിക്കാൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തൊടുപുഴയിലെത്തി.
പൈനാവ് ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജിന്റെ കുടുംബത്തെ സഹായിക്കാനും ഓർമ്മകൾ നിലനിർത്തുന്ന സ്മാരകം നിർമ്മിക്കാനും സിപി എം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് ഹുണ്ടിക പിരിവിന് ആഹ്വാനം ചെയ്തത്.
തൊടുപുഴ നഗരത്തിലെ കടകളും വീടുകളും കയറിയുള്ള ഫണ്ട് സമാഹരണത്തിന് ശനിയാഴ്ച രാവിലെ മുതൽ എം. വി. ജയരാജൻ നേതൃത്വം നൽകി.സിപി എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി മത്തായി, ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി ആർ സോമൻ, കെ ആർ ഷാജി, എം എം റഷീദ്, ടി ബി സുബൈർ, ബി സജികുമാർ, സബീന ബിഞ്ചു, നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, തൊടുപുഴ വെസ്റ്റ് ലോക്കൽ സെക്രട്ടറി ഷൈനു സൈമൺ, എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത്, ജില്ലാ പ്രസിഡന്റ് ലിനു ജോസ് തുടങ്ങിയവരും പങ്കെടുത്തു.