തൊടുപുഴ: മേയ് 24 മുതൽ 31വരെ തൊടുപുഴയിൽ നടക്കുന്ന 35ാമത് യൂത്ത് വോളീബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് കാർമ്മൽ ബിൽ സിംഗ്‌സിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി,ജനറൽ കൺവീനർ കെ.എൽജോസഫ്
വാർഡു കൗൺസിലർ മുഹമ്മദ് അഫ്‌സൽ, ജാഫർ ഖാൻ മുഹമ്മദ്, കൺവീനർ എൽ മായാദേവി, വോളീബോൾ കോച്ച് വി.ജെ. വർഗ്ഗീസ്, സാബു മീൻമുട്ടി , അശ്വിൻ സത്യൻ, ബോബൻ ബാലകൃഷ്ണൻ, വിജയൻ കണ്ടത്തിൽ, അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.