suresh
കലാ കായിക മത്സരങ്ങൾ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ നടത്തിയ സർഗോത്സവം- 2022 കലാകായികമേള സമാപിച്ചു. ചുരുളി എസ്.എൻ.യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിലും സ്റ്റേഡിയത്തിലുമായി നടന്ന പരിപാടി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് വത്സമ്മടീച്ചർ ഭദ്രദീപ പ്രകാശനം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനീഷ് കോട്ടൂർ സ്വാഗതം ആശംസിച്ചു. യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, പി.കെ. മോഹൻ ദാസ്, ഷൺമുഖദാസ് മിനി സജി എന്നിവർ പ്രസംഗിച്ചു. ജോമോൻ കണിയാൻകുടിയിൽ, ഷീല രാജീവ്, പ്രീത ബിജു, സൽമോൾ അജി, പി.എൻ. സത്യൻ, പ്രമോദ് ശാന്തി, ഷീല സുധൻ, വിഷ്ണു രാജു, സാജൻ പി. പ്രകാശ്, അജിൽ ചീങ്കല്ലേൽ, ജലജ ബാബു, അഖിൽ പാടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.