മുട്ടം: രാജീവൻ നായർ അക്കാദമിയും കേരളാ ഗ്രാമീണ വോളിബോൾ അസോസിയേഷനും സംയുക്തമായി മുട്ടം ശക്തി ഗ്രൗണ്ടിൽ നടത്തുന്ന സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് ഇന്ന് വൈകിട്ട് 3.30 ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് മെമ്പർ എൻ.കെ. ബിജു, പഞ്ചായത്ത് മെമ്പർ അരുൺ ചെറിയാൻ പൂച്ചകുഴിയിൽ എന്നിവർ സംസാരിക്കും. 10 വയസിന് മുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇന്ന് വൈകിട്ട് മൂന്നിന് മുമ്പായി രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9846007625.