തൊടുപുഴ: ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന പ്രഥമ കേരള ഗെയിംസ് ഗുസ്തി മത്സരത്തിൽ രണ്ട് സ്വർണ്ണം,​ ഒരു വെങ്കലം എന്നീ മെഡലുകളോടെ ഇടുക്കി നാലാം സ്ഥാനം കരസ്ഥമാക്കി. പുരുഷന്മാരുടെ 120 കിലോ വിഭാഗത്തിൽ ടി.ടി. അരുൺ കുമാറും (കുട്ടിക്കാനം) വനിതകളുടെ 63 കിലോ വിഭാഗത്തിൽ മഞ്ജുഷയ്ക്കുമാണ് (തൊടുപുഴ) ഒന്നാം സ്ഥാനം. 60 കിലോ വിഭാഗത്തിൽ ഡെൻസ് ഇമ്മാനുവേൽ (മുരിയ്ക്കാശ്ശേരി) മൂന്നാം സ്ഥാനവും നേടി. ടീമിനെ ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ റെസ് ലിംഗ് അസോസിയേഷൻ പ്രസിഡന്റ് ജെയിൻ അഗസ്റ്റിനും അഭിനന്ദിച്ചു.