നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളിൽ നിന്ന് വിരമിക്കുന്ന ടീച്ചർമാർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്തിലെ അഞ്ച്, 18, 32, 40 എന്നീ അംഗൻവാടികളിൽ നിന്ന് വിരമിക്കുന്ന എം.ബി. രാജമ്മ, എൻ. രുഗ്മിണിയമ്മ, സി.ജെ. എൽസമ്മ, പി.സി. ലീലാമ്മ എന്നിവർക്കാണ് നെടുങ്കണ്ടം പഞ്ചായത്ത് അംഗൻവാടി വർക്കേഴ്‌സിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. ഇവരെ വാർഡ് മെമ്പർമാർ മൊമെന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും അംഗൻവാടി വർക്കറുമായ വനജാകുമാരി അദ്ധ്യക്ഷത വഹിച്ചു. സിജോ നടയ്ക്കൽ, സെക്രട്ടറി വി. അജികുമാർ, നെടുങ്കണ്ടം വർക്കേഴ്‌സിന്റെ ലീഡർ ലൈലാ ഹസൻ, ഷക്കീലാ ബീവി, ശ്യാമളാ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.