തൊടുപുഴ: മൂന്ന് വയസുകാരന്റെ വയറ്റിൽ അബദ്ധത്തിൽ കുടുങ്ങിയ ഇരുമ്പ് നട്ട് പുറത്തെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മൂന്ന് വയസുകാരനെ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിലും തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലും ആമാശയത്തിൽ കുടുങ്ങിയ ഇരുമ്പ് നട്ട് കണ്ടെത്തി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ചാഴികാട്ട് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലേക്ക് കുട്ടിയെ മാറ്റി. ഗ്യാസ്‌ട്രോ വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. മാത്യു ചൂരക്കൻ, ഡോ. ബോണി ജോർജ്ജ്, എൻഡോസ്‌കോപ്പി ടെക്‌നീഷ്യൻ ജോണി എന്നിവരുടെ നേതൃത്വത്തിൽ രാത്രി രണ്ട് മണിയോടുകൂടി അനസ്‌തേഷ്യാ സപ്പോർട്ടോടെ പീഡിയാട്രിക് എൻഡോസ്‌കോപ്പി വഴി 1.5 സെന്റീ മീറ്റർ വലിപ്പമുള്ള നട്ട് പുറത്തെടുക്കുകയും ചെയ്തു. ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം കുട്ടി ആശുപത്രി വിട്ടു.