നെടുങ്കണ്ടം: കേരള ഗണകമഹാസഭ ഉടുമ്പൻചോല താലൂക്ക് യൂണിയൻ അഞ്ചാമത് വാർഷിക സമ്മേളനം നടന്നു. നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് പള്ളിയാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മാണികുളത്ത് വേദശ്രീ എം.ആർ രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഗണക സമുദായത്തിന്റെ പാരമ്പര്യ കുലത്തൊഴിലുകളായ ജ്യോതിഷം, വൈദ്യം, ആശാൻകളരി, പടയണി, തെയ്യം, തുടങ്ങിയ ആചാരാനുഷ്ടാനങ്ങൾ നിലനിർത്തുന്നതിന് വേണ്ട കാര്യങ്ങൾ യൂണിയൻ ഏറ്റെടുത്ത് ചെയ്യാൻ സമ്മേളനം തീരുമാനിച്ചു. യൂണിയൻ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ സ്വാഗതവും കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. എം.എസ്. മഹേശ്വരൻ, പി.ജി. ബാബു, കെ.ആർ. ചന്ദ്രൻ, സി.എസ്. സുധീഷ്, വി.കെ. രവി, ബിനു പുരുക്ഷോത്തമൻ, പി.ആർ. സുനിൽ, ചന്ദ്രശേഖരൻ, കെ.ജി. പ്രമോദ്, അമ്പിളി മനോജ്, ഷീല സോമൻ, കെ.എസ്. അമൽ, അജിത് എന്നിവർ സംസാരിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി രവീന്ദ്രൻ മാസ്റ്റർ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.