മുട്ടം: മലങ്കര പെരുമറ്റം കനാലിന് സമീപത്തുള്ള വലിയ മരം റോഡിലേക്ക് ചാഞ്ഞ് അപകട ഭീഷണി ഉയർത്തുന്നു. ചുവട് ദ്രവിച്ചതിനാൽ ചെറിയ കാറ്റടിച്ചാൽ പോലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഏറെ വാഹന തിരക്കുള്ള സംസ്ഥാന പാതയോരത്താണ് ഈ മരം. കഴിഞ്ഞ ആഴ്ച ഇതിന് സമീപത്തുള്ള ചില മരങ്ങൾ കടപുഴകിയും കൊമ്പൊടിഞ്ഞും വീണിരുന്നു. അതിനാൽ ഈ മരത്തിനും കാറ്റ് പിടിക്കാനുള്ള സാധ്യത ഏറെയാണ്. വാഹനങ്ങൾക്ക് ഏറെ ഭീഷണിയായിട്ടുള്ള മരത്തിന്റെ അപകടാവസ്ഥ അധികൃതർ ഉടൻ പരിഹരിക്കണമെന്നാണ് ജനത്തിന്റെ ആവശ്യം.