മുട്ടം: അവധി ദിവസമായ ഇന്നലെ മലങ്കര ടൂറിസം ഹബ്ബ് സന്ദർശിച്ചത് ആയിരത്തിലേറെ പേർ. ഇന്നലെ രാവിലെ മുതൽ കുടുംബസമേതം നിരവധിപ്പേരാണെത്തിയത്. മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്ക് പോയവരും സന്ദർശകരിലുണ്ടായിരുന്നു. മലങ്കര അണക്കെട്ട് മുതൽ പാർക്ക് വരെ ജനങ്ങൾ കൂട്ടത്തോടെ തമ്പടിച്ചിരുന്നു. വൈകിട്ട് ഏഴ് വരെ കുട്ടികളുടെ പാർക്കും സജീവമായിരുന്നു. അഞ്ച് മണിക്ക്‌ ശേഷവും അണക്കെട്ട് സന്ദർശിക്കാൻ ജനങ്ങൾ കൂട്ടത്തോടെ എത്തിയിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളെ തുടർന്ന് അഞ്ചിന് ശേഷം വന്നവരെ അണക്കെട്ടിന്റെ ഭാഗത്തേക്ക്‌ കടത്തി വിട്ടില്ല.