നെടുങ്കണ്ടം: വലിയതോവാള സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫ് പാനലിന് വിജയം. കേരള കോൺഗ്രസ് (എം) ഇടത് മുന്നണിയിലേക്ക് പോയതിന് ശേഷം ആദ്യമായി നടന്ന ബാങ്ക് തിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരമാണ് നടന്നത്. അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, ബെന്നി ജോർജ് മുക്കുങ്കൽ, ഗോപാലകൃഷ്ണൻ നിലക്കൽ, ചാൾസ് സെബാസ്റ്റ്യൻ, ടോമി ജോസഫ്, ബിനോയി ചാക്കോ, മാത്തുക്കുട്ടി മാത്യു, ഷാജി കുമാരൻ, ബീന ജോൺസൺ, ലിസി ബേബി, റൂബി ജോസഫ്, സുന്ദരപണ്ഡ്യൻ, ജോസഫ് ചാക്കോ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. പാനൽ വോട്ടുകളിൽ 1129 യു.ഡി.എഫ് പാനൽ നേടിയപ്പോൾ എൽ.ഡി.എഫി 286 എണ്ണം മാത്രമാണ് നേടാനായത്. ഇത്തവണ കേരള കോൺഗ്രസ് പിന്തുണയിൽ ബാങ്ക് ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് മത്സരത്തിനിറങ്ങിയത്. യു.ഡി.എഫിനായി 13 സീറ്റുകളിലും മത്സരിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥികളാണ്. എൽ.ഡി.എഫിനായി സി.പി.എമ്മിന്റെയും കേരള കോൺഗ്രസിന്റെയും അഞ്ച് വീതം സ്ഥാനാർത്ഥികളും സി.പി.ഐയുടെ മൂന്ന് പ്രതിനിധികളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ 35 വർഷമായി യു.ഡി.എഫാണ് ബാങ്ക് ഭരക്കുന്നത്.