തൊടുപുഴ: മലങ്കര എസ്റ്റേറ്റിൽ നടന്ന കേരള പ്രൊ സൈക്ലിങ് എം.ടി.ബി ചാമ്പ്യൻഷിപ്പ് ഫസ്റ്റ് എഡിഷനിൽ 110 മത്സരാർത്ഥികൾ പങ്കെടുത്തു. ഡീൻ കുര്യാക്കോസ് എം.പി ഫ്ളാഗ് ഒഫ് ചെയ്തു. ഓർഗനൈസിങ് കമ്മിറ്റി കൺവീനർ പി.കെ. രാജേന്ദ്രൻ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.കെ. തോമസ്, കേരള പ്രൊ സൈക്ലിങ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഷിറാസ്, സെക്രട്ടറി ജയ്മോൻ കോര, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.ആർ. സോമൻ, ഇന്റർനാഷണൽ സൈക്ലിസ്റ്റ് ഫായിസ് അഷ്‌റഫ് അലി, പ്രോ സൈക്ലിങ് എക്സിക്യൂട്ടീവ് ഷിബിലി സാഹിബ് തുടങ്ങിയവർ പങ്കെടുത്തു. മ്രാലയിൽ നിന്ന് ആരംഭിച്ച റാലിയിൽ റോൾബോൾ സ്കറ്റിങ് താരങ്ങളും സൈക്ലിങ് താരങ്ങളുമടക്കം പങ്കെടുത്തു.