കോടിക്കുളം: എം.എസ്.എഫ് ഗ്രാമയാത്രയുടെ ജില്ലാതല ഉദ്ഘാടനം കോടിക്കുളം പഞ്ചായത്തിലെ വെള്ളംചിറ ശാഖയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബാവയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ.എം. അജ്മൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി. മിഥിലാജ് പ്രമേയം അവതരിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അൻഷാദ് കുറ്റിയാനി, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ പള്ളിമുക്കിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ജബ്ബാർ ഇ.എ, മണ്ഡലം വൈസ് പ്രസിഡന്റ് റമീസ് പുള്ളിക്കുയിൽ എന്നിവർ സംസാരിച്ചു. എം.എസ്.എഫ് കോടിക്കുളം പഞ്ചായത്ത് ട്രഷറർ ബിലാൽ നിസാർ നന്ദിയും പറഞ്ഞു.